Arts&Personalities News

റിപ്പബ്ളിക് ദിനാഘോഷം : ആലോചനയോം ജനുവരി 16ന്

ഗുരുവായൂര്‍ : ഈ വര്‍ഷത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ യുവജന, രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപാര വ്യവസാ സംഘടനകള്‍

Read more...

ഗുഹാതുരത്ത്വമായി തിരുവാതിര വീണ്ടും

ഗുരുവായൂര്‍ : മലയാളി സ്ത്രീത്വത്തിന്റെ വിശുദ്ധിയും സര്‍വ്വ ഐശ്വര്യവും കുറിക്കുന്നതാണ് ധനുമാസത്തിലെ തിരുവാതിര. മലയാളിയുടെ കുടുംബസങ്കല്പത്തിന്റെ അടിസ്ഥാനമായിരിക്കുന്ന പാതിവ്രത്യമാണ് തിരുവാതിരയുടെ സന്ദേശം. ധനുമാസകാറ്റും ധനുമാസത്തിലെ തിരുവാതിര നാളില്‍ തുടിച്ചുകുളിച്ചപ്പോള്‍

Read more...

കോമഡി ഷോകളില്‍ പുള്ളുവരെ അവഹേളിക്കുന്നുവെന്ന്

ഗുരുവായൂര്‍:ചാനലുകളില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന പരസ്യത്തെ അടിസ്ഥാനമാക്കിയുള്ള കോമഡി ഷോയില്‍ പുള്ളുവസമുദായത്തെ അവഹേളിക്കുന്നതായി ഗുരുവായൂരില്‍ ചേര്‍ന്ന അഖിലകേരള പുള്ളുവന്‍ സമിതി സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

Read more...

മോട്ടോര്‍ വെഹിക്കിള്‍സ് സ്റ്റാഫ് സമ്മേളനം

ഗുരുവായൂര്‍:കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഫിബ്രവരി 10, 11 തിയ്യതികളില്‍ തൃശ്ശൂരില്‍ നടക്കും.

മമ്മിയൂരില്‍ തിരുവാതിര ആഘോഷം

ഗുരുവായൂര്‍:മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നിറമാല, ചുറ്റുവിളക്ക്, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായി. വൈകീട്ട് വിവിവധ കലാപരിപാടികളും ഗുരുവായൂര്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളിയും ഉണ്ടായി.

കാനയിലേക്ക് കാര്‍ തലകീഴായ് മറിഞ്ഞു

ഗുരുവായൂര്‍: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കാനയിലേക്ക് തലകീഴായി മറിഞ്ഞു. ബ്രഹ്മകുളം പാലബസാറില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കാറോടിച്ചിരുന്ന പാലയൂര്‍ പണ്ടാരത്തില്‍ സജിത്തിന് പരിക്കേറ്റു. ചിറ്റാട്ടുകരയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം.

മഹാഗജപതി

ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തില്‍ നിര്‍മ്മിയ്ക്കുന്ന മഹാശില്പമാണ് മഹാഗജപതി. 108 ആനകളുടെ പുറത്ത് വിരാജിന്ദ്വിരിയ്ക്കുന്ന മഹാഗജപതി ശില്പസങ്കല്‍പം ലോകത്ത് ആദ്യമായിട്ടാണ് നിര്‍മ്മിക്കപ്പെടുന്നത്. പഞ്ചഭൂതങ്ങളുടെ പ്രതീകാത്മകമായ ഈ ബ്രഹ്മശില്പം നിര്‍മ്മിക്കുന്നത് കരിമണലിലാണ്.

Read more...

കലാപ്രതിപകളുടെ അരങ്ങേറ്റം

kalaprathipakalസൗപര്‍ണിക നൃത്തകലാ ക്ഷേത്രയുടെ ആഭിമുഖ്യത്തില്‍  12 ഓളം കലാകാരികളുടെ അരങ്ങേറ്റം ഗുരുവായൂര്‍  മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു . കാഞ്ചന ടീച്ചറുടെ ശിക്ഷണത്തില്‍ ഭരതനാട്യം , കുച്ചിപുടി , മോഹിനിയാട്ടം  തുടങ്ങിയ നിര്‍ത്തനൃത്യങ്ങലാണ് 

Last Updated on Thursday, 05 January 2012 16:10

Read more...

ആഗോള താപനം

ഗുരുവായൂര്‍ : ആഗോള താപനം എന്ന വിഷയത്തെ ആസ്പദമാക്കി കുന്നംകുളം ബി.സി.ജി.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളായ ജെസ്ന കെ.എച്ച്., ആഷ്ലി പോള്‍സണ്‍ എന്നിവര്‍ തയ്യാറാക്കിയ നിശ്ചലമാതൃക ഏറെ ശ്രദ്ധേയമായി. ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആഗോള താപനം എന്ന വിപത്തിനെ ചെറുക്കാന്‍ ഈ വിദ്യാര്‍ത്ഥിനികള്‍

Read more...

കോഴിയിറച്ചി വേയ്സ്റില്‍ നിന്ന് ബയോഡീസല്‍ - സൌജന്യ വിതരണത്തിന് തയ്യാര്‍

ഗുരുവായൂര്‍ : തൃശ്ശൂര്‍ റവന്യൂ ജില്ലാ ശാസ്ത്രപരിചയമേളയില്‍ തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ, കോഴിയിറച്ചി വേയ്സ്റില്‍ നിന്നും ബയോഡീസല്‍ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ അവതരണം ശ്രദ്ധേയമായി. ഇങ്ങിനെ ഉല്പാദിപ്പിക്കുന്ന ഇന്ധനം

Read more...

ജില്ല റവന്യൂ സ്കൂള്‍ ശാസ്ത്ര ഗണിത, സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേള 2011-12

ഗുരുവായൂര്‍ : ജനുവരി 3, 4, 5 തിയ്യതികളിലായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി ഹൈസ്ക്കൂള്‍, മമ്മിയൂര്‍ എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ് ചാവക്കാട് ഗവണ്‍മെന്റ് എച്ച് എസ് എസ്, ചാവക്കാട് എം.ആര്‍ആര്‍എംഎച്ച്എസ് എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 7000ത്തിലധികം

Read more...

ഗുരുവായൂര്‍ ക്ഷേത്രത്തിനുചുറ്റുമുള്ള ഭൂമി ഏടുകള്‍ നിര്‍ത്തിവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം - ജയന്‍ എടക്കാട്ട്

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വികസനത്തിനും തീര്‍ത്ഥാടകക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി സുപ്രീംകോടതി ഉത്തരവുപ്രകാരം ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഇതോടെ ക്ഷേത്ര വികസനത്തിനുവേണ്ടി 18 വര്‍ഷത്തോളമായി നടന്നുവരുന്ന

Last Updated on Tuesday, 03 January 2012 09:53

Read more...

മന്നം ജയന്തി ആഘോഷിച്ചു

ഗുരുവായൂര്‍ : എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനത്തോടനുബന്ധിച്ച് തിരുവെങ്കിടം എന്‍എസ്എസ് കരയോഗം മന്നം ജയന്തി സമ്മേളനവും, പുഷ്പാര്‍ച്ചന, നാമജപം നാരണീയ പാരായണവും നടത്തി. കരയോഗം സിജിനായര്‍ സ്മാരകഹാളില്‍ നടന്ന പരിപാടികള്‍ കരയോഗം പ്രസിഡണ്ട് ശ്രീമതി ചുങ്കത്ത് മുകാമി അമ്മ

Read more...

കോട്ടപ്പടി പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്നലെ കൊടിയേറി. വികാരി ഫാദര്‍ ജോസ് തെക്കേക്കര കൊടിയേറ്റി. പള്ളിയില്‍ കൊടിയേറ്റം നടന്നയുടന്‍ ഇടവകയിലെ 8,50വരുന്ന വീടുകളിലും ചേപ്പല്‍ പതാകയുയര്‍ത്തിയത് ശ്രദ്ധേയമായി.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News