Arts&Personalities News

ചുമര്‍ച്ചിത്രങ്ങളെപ്പറ്റി അറിയാന്‍ ചീഫ് ജസ്റ്റിസ്

ഗുരുവായൂര്‍: ദേവസ്വം ചുമര്‍ച്ചിത്രപഠനകേന്ദ്രത്തിലെ അപൂര്‍വങ്ങളായ ചുമര്‍ച്ചിത്രങ്ങള്‍ കാണാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ എത്തി. ചിത്രങ്ങളെല്ലം അവര്‍ കൗതുകപൂര്‍വം നിരീക്ഷിച്ചു. പഠനകേന്ദ്രത്തില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ളതും ക്ഷേത്രം ശ്രീകോവിലിന്റെ ചുമരില്‍ വരച്ചിട്ടുള്ളതുമായ ചിത്രങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞു. പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാറും പ്രധാനാധ്യാപകന്‍ എം. നളിന്‍ ബാബുവും ചേര്‍ന്ന് ഉപഹാരം നല്‍കി. ആനക്കോട്ടയിലും അവര്‍ സന്ദര്‍ശിച്ചു.

Read more...

വയലാര്‍ ഗാനാലാപന മത്സരം

ഗുരുവായൂര്‍: കെ. ദാമോദരന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വയലാര്‍ കവിത-ഗാന ആലാപനമത്സരം സംഘടിപ്പിക്കുന്നു. 15നും 35നും മധ്യേയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9447771960.

Last Updated on Thursday, 28 March 2013 09:31

Read more...

കെ.പി. പത്മത്തിന്റെ ഓര്‍മ്മപ്പുസ്തകം തയ്യാറാക്കുന്നു

ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റ് ചിന്തകനും ചരിത്രപണ്ഡിതനുമായിരുന്ന കെ. ദാമോദരന്റെ പത്‌നിയും ഗ്രന്ഥകര്‍ത്താവും വിവര്‍ത്തകയുമായ കെ.പി. പത്മത്തിന്റെ ഓര്‍മ്മപ്പുസ്തകം പ്രസിദ്ധീകരിക്കുന്നു. പത്മത്തെ അടുത്തറിയുന്നവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഏപ്രില്‍ 18ന് മുമ്പായി അയയ്ക്കണം. വിലാസം: കെ. ദാമോദരന്‍ പഠനഗവേഷണകേന്ദ്രം, ഗുരുവായൂര്‍-680101, ഫോണ്‍: 9447771960.

Read more...

വയലാര്‍ കവിത-ഗാനാലാപന മത്സരം

ഗുരുവായൂര്‍:കെ. ദാമോദരന്‍ പഠനഗവേഷണകേന്ദ്രം വായനശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ കവിത-ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28നാണ് മത്സരം. പാടാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ഗാനങ്ങളുടെ പല്ലവി എഴുതി വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച് 31നുമുമ്പായി 'ജനറല്‍ കണ്‍വീനര്‍' വയലാര്‍ കവിത-ഗാനാലാപനം കെ. ദാമോദരന്‍ പഠനകേന്ദ്രം, ഗുരുവായൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0487-2555508.

Read more...

കാവ്യചര്‍ച്ചയും കവിയരങ്ങും

ഗുരുവായൂര്‍:കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയുടെ കാവ്യചര്‍ച്ചയും കവിയരങ്ങും രാധാകൃഷ്ണന്‍ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. വി.കെ. ദാസന്‍ അധ്യക്ഷനായി. എന്‍.എ. സ്‌കന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.കെ. ജോഷി, ജയന്‍ എടക്കാട്ട്, ശ്രീഹരി ചൊവ്വല്ലൂര്‍, പി.കെ. ജോഷി, പ്രദീഷ പ്രഭുകുമാര്‍, ഷിധി എന്‍.പി., നിവേദിത തുടങ്ങിയ കവിതകള്‍ ചൊല്ലി. ടി.എ. വാമനന്‍ സ്വാഗതവും രാജു കാണിയത്ത് നന്ദിയും പറഞ്ഞു.

Read more...

വയലാര്‍ കവിത-ഗാന ആലാപനമത്സരം

ഗുരുവായൂര്‍:കെ. ദാമോദരന്‍ പഠനഗവേണഷണകേന്ദ്രംവായനശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ രാമവര്‍മ്മ കവിത-ഗാന ആലാപനമത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 28 നാണ് മത്സരം. പാടാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ഗാനങ്ങളുടെ പല്ലവി എഴുതി വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച് 31ന് മുമ്പായി ജനറല്‍ കണ്‍വീനര്‍, വയലാര്‍ കവിതാ-ഗാനാലാപനം, കെ. ദാമോദരന്‍ പഠനകേന്ദ്രം, ഗുരുവായൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0487 2555508.

Read more...

മികച്ച വാദ്യകലാകാരന്മാരെ തിരഞ്ഞെടുത്തു

ഗുരുവായൂര്‍: ഉത്സവഭാഗമായി മികച്ച വാദ്യകലാകാരന്മാരെ തിരഞ്ഞെടുത്തു. പെരുവനം കുട്ടന്‍മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍, കോട്ടപ്പടി സന്തോഷ്മാരാര്‍ എന്നിവരാണ് മികച്ച മേളപ്രമാണക്കാര്‍. ഉരുട്ടുചെണ്ടയില്‍ ഗുരുവായൂര്‍ ഗോപന്‍, കോറോം ഉണ്ണികൃഷ്ണമാരാര്‍, രത്‌നാകരന്‍ പയ്യന്നൂര്‍, വീക്കംചെണ്ടയില്‍ ശ്രീനിവാസന്‍ വടകര, കോട്ടപ്പുറം മുകുന്ദന്‍, ബാലകൃഷ്ണന്‍ നമ്പീശന്‍ എന്നിവരെ തിരഞ്ഞെടുത്തു. രാഹുല്‍ മാഹി, കാച്ചാംകുറിശ്ശരി ഗംഗാധരന്‍, കണ്ണത്ത് കുട്ടന്‍ (താളം), ഗോപന്‍ വരന്തരപ്പിള്ളി, വിനയന്‍ ഗുരുവായൂര്‍, വിമല്‍ മച്ചാട് (കൊമ്പ്), ചന്ദ്രന്‍ ചെമ്മന്തട്ട, ശിവപ്രസാദ്, പുരുഷോത്തമന്‍ ചിറ്റാട (കുഴല്‍) എന്നിവരാണ് മറ്റു മികച്ച വാദ്യക്കാര്‍.

Read more...

സാംസ്‌കാരിക സദസ്സും കവിയരങ്ങും

ഗുരുവായൂര്‍: ഗുരുവായൂര്‍ പുസ്തകോത്സവത്തോടനുബന്ധിച്ച് കവിയരങ്ങും സാംസ്‌കാരികസദസ്സും നടത്തി. കവി വര്‍ഗ്ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ടി.എം. ലത, പി.എ ഷൈലജ, ഷിംന, സുധാകരന്‍ ബ്രഹ്മകുളം, പ്രസാദ് കാക്കശ്ശേരി, ദിലീപ് അഞ്ചങ്ങാടി, ഡോ. കൃഷ്ണദാസ്, ഷോബിയാസ്, ജയന്‍ എടക്കാട്ട്, ഷാജി അമ്പലത്ത്, പ്രകാശന്‍ തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി. അന്തരിച്ച പ്രശസ്ത കവി ഡി. വിനയചന്ദ്രനെ അനുസമരിച്ചു. റഹ്മാന്‍ പി. തിരുനെല്ലൂര്‍ സ്വാഗതവും മണി ചാവക്കാട് നന്ദിയും പറഞ്ഞു.

Read more...

പ്രമേയം അവതരിപ്പിച്ചു

ഗുരുവായൂര്‍: ശാസ്ത്രസാഹിത്യ നിരൂപകനും സാമൂഹ്യവിമര്‍ശകനും പ്രഗത്ഭ വാഗ്മിയുമായ ഡോ: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഗുരുവായൂരില്‍ ചേര്‍ന്ന ജനശ്രീ ജില്ലാ മിഷന്‍ ക്യാമ്പ് അനുശോചനം രേഖപ്പെടുത്തി.

Read more...

വനിതാ കൂട്ടായ്മയും കുടുംബ സംഗമവും

ഗുരുവായൂര്‍: സുവിതം തിരുവെങ്കിടം യൂണിറ്റ് വനിതാ കൂട്ടായ്മയും കുടുംബസംഗമവും ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മേഴ്‌സി ജോയ് അധ്യക്ഷയായി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഉമാ പ്രേമന്‍, മഹിമ രാജേഷ്, ജിബി ജോസ് എന്നിവരെ ആദരിച്ചു.

Read more...

ജനശ്രീ മിഷന്‍ ജില്ലാക്യാമ്പ് സമാപിച്ചു

ഗുരുവായൂര്‍: ജനശ്രീ മിഷന്‍ ജില്ലാപഠനക്യാമ്പ് ഗുരുവായൂരില്‍ പി.സി. ചാക്കോ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഒ. അബ്ദുള്‍റഹിമാന്‍കുട്ടി അധ്യക്ഷനായി. സംസ്ഥാന ചെയര്‍മാന്‍ എം.എം. ഹസ്സന്‍ മുഖ്യാതിഥിയായി. പി.എ. മാധവന്‍ എം.എല്‍.എ., ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.

Read more...

ഇമെയില്‍ അന്വേഷണത്തിന്റെ പേരില്‍ കള്ള പ്രചരണം നടത്തി കേരളത്തില്‍ വര്‍ഗ്ഗീയ കലാപം

ഗുരുവായൂര്‍ : ഇമെയില്‍ അന്വേഷണത്തിന്റെ പേരില്‍ കള്ള പ്രചരണം നടത്തി കേരളത്തില്‍ വര്‍ഗ്ഗീയ കലാപം നടത്താന്‍ ശ്രമിക്കുന്ന മാധ്യമം ദിനപത്രത്തിന്റെയും മാസികയുടെയും നിലപാടില്‍ പ്രതിഷേധിച്ച് മാധ്യമം ദിനപത്രവും മാസികയും കത്തിച്ചുകൊണ്ട് ബി.ജെ.പി. പ്രതിഷേധിച്ചു.

Read more...

സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ഓഫീസില്‍ നിന്നും ഒന്നേമുക്കാല്‍ കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയിലായി.

ഗുരുവായൂര്‍ : കേരള ചാനല്‍ ഓഫീസില്‍ നിന്നും ഒന്നേമുക്കാല്‍ കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പ്രതികള്‍കൂടി പോലീസ് പിടിയിലായി. തിരുവനന്തപുരം പേരൂര്‍ക്കടക്കടുത്ത് നട്ടയം സ്വദേശി റെജി ഭവനില്‍ സൂരജ് (41) തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശി മുല്ലപ്പള്ളി

Read more...

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശനത്താല്‍ ചൈതന്യവത്തായ ചങ്ങരംകുമരത്ത് ക്ഷേത്രം.

തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മിതവാദി സി.കൃഷ്ണനെന്ന ഉല്പതിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ തന്റെ സ്വചൈതന്യം ഇവിടെ പരത്തിക്കൊണ്ടാണ് മടങ്ങിയത്. ഗുരുവിന്റെ സഹായിയായ

Read more...

മകരവിളക്കിന് താമരയൂരില്‍ ആഘോഷം

ഗുരുവായൂര്‍: മകരവിളക്ക് നാളില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴേടമായ താമരയൂര്‍ അയ്യപ്പക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. രാവിലെ മേളത്തോടെ കാഴ്ചശ്ശീവേലി, ഉച്ചയ്ക്ക് പഞ്ചവാദ്യം, മേളം അകമ്പടിയില്‍ എഴുന്നള്ളിപ്പ്, പ്രസാദ ഊട്ട്, രാത്രി കാഴ്ചശ്ശീവേലി നടന്നു.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News