Arts&Personalities News

കലാകാരന്മാരുടെ സമാഗമത്തില്‍ കലാമണ്ഡലം രാജന് വീരശൃംഖല

kadhakaliഗുരുവായൂര്‍:മേളംപോലെ വാദ്യകലാകാരന്മാരെല്ലാം അണിനിരന്ന ചടങ്ങില്‍ ചെണ്ടവിദ്വാന്‍ കലാമണ്ഡലം രാജന് വീരശൃംഖല ചാര്‍ത്തി. തായമ്പകയിലെ മുതിര്‍ന്ന കലാകാരനായ കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ സാന്നിധ്യത്തില്‍ കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്നാണ് രാജന് വീരശൃംഖല അണിയിച്ചത്. വീരശൃംഖല സമര്‍പ്പിക്കാന്‍ കലാമണ്ഡലം ഗോപി കഥകളിയില്‍ നളന്റെ വേഷത്തില്‍ എത്തിയത് ചടങ്ങിന് അരങ്ങിന്റെ പരിവേഷമുണ്ടാക്കി.

Last Updated on Monday, 06 May 2013 09:25

Read more...

ചെണ്ട വിദ്വാന്‍ കലാമണ്ഡലം രാജന് വീരശൃംഖല നല്‍കും

ഗുരുവായൂര്‍: ചെണ്ട വിദ്വാന്‍ കലാമണ്ഡലം രാജന് ജന്മനാടായ തിരുവെങ്കിടം ദേശം വീരശൃംഖല സമ്മാനിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 11ന് മമ്മിയൂര്‍ കൈലാസം ഓഡിറ്റോറിയത്തില്‍ ഗീതാ ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് മുഖ്യാതിഥിയാകും. വൈകീട്ട് അഞ്ചിന് സമാദരണസദസ്സ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Read more...

'അക്ഷരക്കൂട്ടം' സാഹിത്യസദസ്സ് നടത്തി

ഗുരുവായൂര്‍: നഗരസഭാ ലൈബ്രറി ഹാളില്‍ നടന്ന അക്ഷരക്കൂട്ടം സാഹിത്യസദസ്സ് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നസീര്‍ പുന്നയ്ക്കല്‍ അധ്യക്ഷനായി. കഥാകൃത്ത് പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ 'ഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ നിര്‍വഹിച്ചു. പി.കെ. പാറക്കടവ് കോപ്പി ഏറ്റുവാങ്ങി.

Read more...

കലാകാരന്മാര്‍ക്ക് ആദരവായി കലാകാരുണ്യസംഗമം

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ കലാകാരുണ്യസംഗമം കുന്നംകുളം ഡിവൈ.എസ്.പി. കെ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കരുണഹാളില്‍ നടന്ന സംഗമത്തില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ ഭാര്‍ഗവന്‍പള്ളിക്കരയെ ആദരിച്ചു. റിട്ട.എസ്.പി. ശശികുമാര്‍ മുഖ്യാതിഥിയായി. കരുണ ചെയര്‍മാന്‍ കെ.ബി. സുരേഷ് അധ്യക്ഷനായി.

Read more...

ഗുരുവായൂരില്‍ അക്ഷരക്കൂട്ടം സാഹിത്യസദസ്സും ചര്‍ച്ചയും

ഗുരുവായൂര്‍:പ്രവാസി എഴുത്തുകാരുടെ കൂട്ടായ്മയായ 'അക്ഷരക്കൂട്ട'ത്തിന്റെ നേതൃത്വത്തില്‍ സാഹിത്യസദസ്സും ചര്‍ച്ചയും പുസ്തകപ്രകാശനവും ഞായറാഴ്ച നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ ലൈബ്രറി ഹാളില്‍ മൂന്നരയ്ക്ക് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീന്റെ 'ഓണ്‍ലൈനില്‍ ശ്രീജ വിളിക്കുന്നു' എന്ന കഥാസമാഹാരം അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്യും.

Read more...

അനുശോചിച്ചു

ഗുരുവായൂര്‍: വയലിന്‍ വിദ്വാന്‍ ലാല്‍ഗുഡി ജയരാമന്റെ നിര്യാണത്തില്‍ ശ്രീരഞ്ജിനി സംഗീതസഭയും ഗുരുവായൂര്‍ ഭജനമണ്ഡലിയും അനുശോചിച്ചു. മാടക്കാവില്‍ ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായി.

Read more...

തിരുവെങ്കിടം പാനയോഗം

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗം വാര്‍ഷികയോഗം ചേര്‍ന്നു. കഥകളിയെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികള്‍: ശശി വാറണാട്ട് (പ്രസി.), ഗുരുവായൂര്‍ ശിവരാമന്‍, ബാലന്‍ വാറണാട്ട് (വൈ. പ്രസി.), ഷണ്‍മുഖന്‍ തെച്ചിയില്‍ (ജന. സെക്ര.), കേശവദാസ് അകമ്പടി, പ്രഭാകരന്‍ മൂത്തേടത്ത് (സെക്ര.), ഗുരുവായൂര്‍ ജയപ്രകാശ് (ഖജാ.).

Read more...

നടന വിസ്മയവുമായി ഭരതനാട്യകച്ചേരി

ഗുരുവായൂര്‍: ചെന്നൈ കലാക്ഷേത്രത്തിലെ ആറു പുരുഷനര്‍ത്തകര്‍ ചേര്‍ന്നവതരിപ്പിച്ച ഭരതനാട്യകച്ചേരി നൃത്ത വിസ്മയമായി. ഗുരുവായൂര്‍ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ 27-ാം വാര്‍ഷിക ഭാഗമായി ടൗണ്‍ ഹാളിലായിരുന്നു നൃത്ത അരങ്ങ്. ഹരിപത്മന്‍, രാകേഷ്, ഗിരീഷ് മധു, ജയകൃഷ്ണന്‍, രാജേഷ് ജയന്തി, സായ്കൃഷ്ണ എന്നിവരായിരുന്നു നൃത്തമവതരിപ്പിച്ചത്. ഷിജിത്ത് കൃഷ്ണ (നട്ടുവാങ്കം), ജ്യോതിഷ്മണി (പാട്ട്), രമേഷ്ബാബു (മൃദംഗം), റിജേഷ് (വയലിന്‍), ശ്രുതി സാഗര്‍ (ഫ്‌ളൂട്ട്) എന്നിവര്‍ സംഗീതമൊരുക്കി.

Read more...

എന്‍.എസ്.എസ്. ബാലകലാമേള

ഗുരുവായൂര്‍: എന്‍.എസ്.എസ്. താലൂക്ക് യൂണിയന്റെ ബാലകലാമേള കലാമണ്ഡലം വൈസ്ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു.മേളയില്‍ പങ്കെടുത്തവര്‍ക്ക് ഡോ. കെ.എസ്. പിള്ള സമ്മാനങ്ങള്‍ നല്‍കി. വി. ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷനായി. കെ. മുരളീധരന്‍, പ്രൊഫ. എന്‍. രാജശേഖരന്‍നായര്‍, പി. രാജു, ഗോപാലന്‍, എം. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more...

സി.സി.സി. നാടകമത്സരം

ഗുരുവായൂര്‍:സി.സി.സി.യുടെ അമേച്വര്‍ ലഘുനാടകമത്സരം ഗുരുവായൂരില്‍ മെയ് 26ന് നടക്കും. പങ്കെടുക്കുന്നവര്‍ 15നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, സി.സി.സി., ഗുരുവായൂര്‍. ഫോണ്‍: 9446311505.

Read more...

രാജരാജേശ്വരി വാര്‍ഷികവും സാംസ്‌കാരിക സമ്മേളനവും

ഗുരുവായൂര്‍: ഗുരുവായൂര്‍ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ 27-ാം വാര്‍ഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും ശനിയാഴ്ച നടക്കും.  ടൗണ്‍ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്നിന് കലാക്ഷേത്രം വിദ്യാര്‍ത്ഥികളുടെ നൃത്തപരിപാടികളോടെയാണ് തുടക്കം. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ആര്‍.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.

Read more...

എന്‍.എസ്.എസ്. ബാലകലാമേള

ഗുരുവായൂര്‍: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്റെ ബാലകലാമേള 20ന് മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 8.30ന് ഡോ.കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്യും.

Read more...

കലാക്ഷേത്രയ്ക്ക് നാളെ അരങ്ങുണരും

ഗുരുവായൂര്‍: നൃത്ത-സംഗീത-കലാമേഖലയെ പരിപോഷിപ്പിക്കാനായി ഗുരുവായൂര്‍ കലാക്ഷേത്രയ്ക്ക് ബുധനാഴ്ച അരങ്ങുണരുന്നു. രാവിലെ പത്തിന് തിരുവെങ്കിടം എന്‍.എസ്.എസ്. കരയോഗമന്ദിരത്തില്‍ സംഗീതസംവിധായകന്‍ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയാകും. നഗരസഭാ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷത വഹിക്കും.

Read more...

കെ. ദാമോദരന്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

ഗുരുവായൂര്‍: കമ്മ്യൂണിസ്റ്റ് ചിന്തകന്‍ കെ. ദാമോദരന്റെ സ്മരണയ്ക്കായി കെ. ദാമോദരന്‍ പഠനഗവേഷണകേന്ദ്രം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 5001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2010, 11, 12 വര്‍ഷങ്ങളില്‍ ഒന്നാംപതിപ്പായി പുറത്തിറങ്ങിയ മലയാള കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് നല്‍കുന്നത്.

Read more...

ഗുരുവായൂര്‍ വാദ്യവിദ്യാലയം വാര്‍ഷികം

ഗുരുവായൂര്‍:ദേവസ്വം വാദ്യവിദ്യാലയത്തിന്റെ 36-ാം വാര്‍ഷികാഘോഷം നടത്തി. വിവിധ വാദ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും ഉണ്ടായി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എം.കെ. രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. വാദ്യകലയെപ്പറ്റി പെരുവനം കുട്ടന്‍മാരാരും എന്‍.പി. വിജയകൃഷ്ണനും പ്രഭാഷണം നടത്തി.

Read more...

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News