കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ ആദരിച്ചു

ഗുരുവായൂര്‍ : ആറ് പതിറ്റാണ്ടിലേറെയായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്ന് നല്‍കിയ അധ്യാപകനും കവിയും പ്രഭാഷകനുമായ രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ പാനയോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ഗുരുവന്ദനം നടത്തി ആദരിച്ചു. തിരുവെങ്കിടം ക്ഷേത്രസന്നിധിയില്‍ നടന്ന ഗുരുവന്ദന സദസ്സ് മാതൃഭൂമി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സി. ഉത്തമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശശി വാറണാട്ട് അധ്യക്ഷനായി. റിട്ട. ഡെപ്യൂട്ടി കളക്ടര്‍ വി. രാഘവവാരിയര്‍ രാധാകൃഷ്ണനെ പൊന്നാട അണിയിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ കാഞ്ഞുള്ളി, ഗുരുവായൂര്‍ ജയപ്രകാശ്, കെ.ബി. സുരേഷ്, സേതു തിരുവെങ്കിടം, കെ.പി. ഉദയന്‍, രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, വേണുഗോപാല്‍ പാഴൂര്‍, ചന്ദ്രന്‍ ചങ്കത്ത്, കൊപ്പാമഠം കൃഷ്ണന്‍കുട്ടി, രാജന്‍ നമ്പിയത്ത്, ബാലന്‍ വാറണാട്ട്, ശിവരാമന്‍ ഗുരുവായൂര്‍, വി. ബാലകൃഷ്ണന്‍ നായര്‍, ചന്ദ്രന്‍ പൊന്നരാശ്ശേരി, ടി. ശങ്കരന്‍ നായര്‍, കെ.കെ. വേലു, വി.പി. നായര്‍, ശിവദാസ് മൂത്തേടത്ത്, ചന്ദ്രന്‍ കണ്ടംമ്പുള്ളി ശിവദാസ് താണിയില്‍, ടി. പ്രഭാകരന്‍, ഷണ്‍മുഖന്‍ തെച്ചിയില്‍, പി.കെ. വേണുഗോപാല്‍, പി. ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍ എടവന, ടി. കേശവദാസ് എന്നിവര്‍ സംസാരിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News കവി രാധാകൃഷ്ണന്‍ കാക്കശ്ശേരിയെ ആദരിച്ചു