കേളപ്പജി സ്മാരക പുരസ്‌കാരം തവന്നൂര്‍ സുകുമാരന്‌

ഗുരുവായൂര്‍: കേരള മഹാത്മജി സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ കേളപ്പജി സ്മാരക പുരസ്‌കാരത്തിന് സര്‍വ്വോദയ നേതാവും ഹരിജന്‍ സേവാ ദേശീയ പ്രവര്‍ത്തകനുമായ തവന്നൂര്‍ സുകുമാരനെ തിരഞ്ഞെടുത്തു. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. സുകുമാരന്‍ മലപ്പുറം ജില്ലാ സര്‍വ്വോദയസംഘം പ്രസിഡന്റ്, ഹരിജന്‍ സേവാസംഘ് ട്രസ്റ്റി, തിരുനാവായ സര്‍വ്വോദയമേള ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കേളപ്പിജിയുടെ 125ാം ജന്മദിനമായ ആഗസ്ത് 24ന് ഗുരുവായൂരില്‍ നടക്കുന്ന ജന്മദിനാഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് സജീവന്‍ നമ്പിയത്ത് അറിയിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News കേളപ്പജി സ്മാരക പുരസ്‌കാരം തവന്നൂര്‍ സുകുമാരന്‌