ശതാഭിഷേകം ആഘോഷിച്ചു

ഗുരുവായൂര്‍ . ക്ഷേത്രത്തില്‍ അരനൂറ്റാണ്ടിലേറെക്കാലമായി സ്ഥിരമായി നിര്‍മാല്യദര്‍ശനം നടത്തുന്ന ഭക്തനും ശ്രീകൃഷ്ണഭവന്‍ സ്ഥാപക പാര്‍ട്ണറുമായ ടി.വി. നാരായണന്‍ നമ്പീശന്റെ (അമ്പിസ്വാമി) ശതാഭിഷേകം സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ആഘോഷിച്ചു. കെ.വി. അബ്ദുല്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുഷ്പക സേവാസംഘം സംസ്ഥാന പ്രസിഡന്റ് പ്രദീപ് ജ്യോതി അധ്യക്ഷനായി.

നഗരസഭ അധ്യക്ഷന്‍ ടി.ടി. ശിവദാസന്‍, വി. ബലറാം, കൌണ്‍സിലര്‍മാരായ തേലംപറ്റ വാസുദേവന്‍ നമ്പൂതിരി, ഒ.കെ.ആര്‍. മണികണ്ഠന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, രാധാകൃഷ്ണന്‍ കാക്കശേരി, കക്കാട് ദേവദാസ് നമ്പൂതിരി, ഡോ. ടി.വി. മണികണ്ഠന്‍, കെ.പി. കരുണാകരന്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍ കെ. ഗോപിനാഥന്‍ നായര്‍, കെ.പി. കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു പിറന്നാള്‍ സദ്യയുമുണ്ടായി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News ശതാഭിഷേകം ആഘോഷിച്ചു