ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം ഗുരുവായൂര്‍ സേതുവിന് സമ്മാനിച്ചു

ഗുരുവായൂര്‍ : തിരുവെങ്കിടം പാനയോഗത്തിന്റെ ഗോപി വെളിച്ചപ്പാട് സ്മാരകപുരസ്‌കാരം പ്രശസ്ത കുറുങ്കുഴല്‍ കലാകാരന്‍ ഗുരുവായൂര്‍ സേതുവിന് സമ്മാനിച്ചു. വാദ്യകലാകാരന്മാരുടെ നിറഞ്ഞ സദസ്സില്‍ മേളപ്രമാണിമാരായ പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും ചേര്‍ന്നായിരുന്നു പുരസ്‌കാരസമര്‍പ്പണം നിര്‍വ്വഹിച്ചത്. പാനയോഗത്തിന്റെ 9ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗുരുവായൂര്‍ രോഹിണി ഹാളില്‍ നടന്ന സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ചടങ്ങില്‍ തുള്ളല്‍ ആശാന്‍ മണലൂര്‍ ഗോപിനാഥ്, കൃഷ്ണനാട്ടം ആശാന്‍ പി. ദാമോദരന്‍ നായര്‍, വാദ്യകലാകാരന്‍ പി. വേണുഗോപാല്‍, നടന്‍ ശിവജി ഗുരുവായൂര്‍ എന്നിവരെ ആദരിച്ചു. വാദ്യകലാകാരന്‍ പാലയൂര്‍ വേലായുധന് പാനയോഗത്തിന്റെ ചികിത്സാസഹായം നാകേരി വാസുദേവന്‍ നമ്പൂതിരി നല്‍കി. ജനു ഗുരുവായൂര്‍ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി. ശശി വാറണാട്ട്, വി.പി. ഉണ്ണികൃഷ്ണന്‍, വേണു എടക്കഴിയൂര്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, ഗുരുവായൂര്‍ ശിവരാമന്‍, ഗുരുവായൂര്‍ ജയപ്രകാശ്, ഹരി കലാനിലയം, പത്മനാഭന്‍ അന്തിക്കാട്, വെളപ്പായ നന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷണ്‍മുഖന്‍ തെച്ചിയിലിന്റെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം ഗുരുവായൂര്‍ സേതുവിന് സമ്മാനിച്ചു