60 പിന്നിട്ട ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം

ഗുരുവായൂര്‍: ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ ഓട്ടോ ഓടിക്കുന്ന 60 വയസ്സ് പിന്നിട്ട 6 ഡ്രൈവര്‍മാരെ ആദരിച്ചു.വി.ജെ. ലാസര്‍, സി.ജെ. ജേക്കബ്, ബാബു ഭഗവല്‍ പ്രസാദ്, പി.കെ. ബാലന്‍, ഒ. എ. സിദ്ധാര്‍ത്ഥന്‍, ടി.കെ. രാമകൃഷ്ണന്‍ എന്നിവരാണ് ആദരിക്കപ്പെട്ടത്. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് മുരളി അധ്യക്ഷനായി. കിഴക്കേനടയിലെ വണ്‍വേ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ എം.എസ്. ശിവദാസും പ്രതിഭകള്‍ക്ക് ഉപഹാരം കെ. മണികണ്ഠനും നല്‍കി. കെ.വി. മുഹമ്മദ്, കെ.പി. ഉദയന്‍, കെ. കെ. സന്തോഷ്, വി.കെ. ബാബു, ഇ.കെ. സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍വി.കെ. ബാബു (പ്രസി), കെ.ഇ. ഇസ്മയില്‍, ടി.കെ. അശോകന്‍ ( വൈസ്. പ്രസി), സി.കെ. സത്യന്‍ (ജനറല്‍ സെക്ര.), എന്‍.രവി, കെ. മുഹമ്മദ് ( ജോ. സെക്ര.) സാരഥി മണി (ഖജ.)

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News 60 പിന്നിട്ട ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദരം