ഡോ. വി.പി. ഗംഗാധരന് ശിവപദ്മം പുരസ്‌കാരം സമ്മാനിച്ചു

002ഗുരുവായൂര്‍: കുറൂരമ്മ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നായര്‍ സമാജം ഏര്‍പ്പെടുത്തിയ ശിവപദ്മം പുരസ്‌കാരം പ്രശസ്ത കാന്‍സര്‍രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് സമ്മാനിച്ചു.മമ്മിയൂര്‍ കൈലാസം ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. എം. ലീലാവതിയാണ് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചത്. സ്വജീവിതത്തില്‍ കര്‍മ്മംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത മഹത്വമാണ് ശരിയായ മഹത്വമെന്നും ഇതിന് ഉദാഹരണമാണ് വി. പി.ഗംഗാധരനെന്നും ലീലാവതി പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

ഡോ. ഡി.എം. വാസുദേവന്‍ പ്രശസ്തിപത്രവും എസിപി ആര്‍. ജയചന്ദ്രന്‍ പിള്ള പൊന്നാടയും നല്‍കി. നിര്‍മ്മലന്‍ മേനോന്‍, വി. അച്യുതക്കുറുപ്പ്, കെ. രാമചന്ദ്രന്‍ നായര്‍, ടി.ആര്‍. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കുറൂരമ്മ ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരപ്പന് ശ്രീലകത്ത് നെയ്വിളക്ക് സമര്‍പ്പണം, കുറൂരമ്മയുടെ ബിംബത്തില്‍ മാലചാര്‍ത്തല്‍, പുഷ്പാര്‍ച്ചന, മമ്മിയൂര്‍ ക്ഷേത്രസന്നിധിയില്‍ അമ്മമാരുടെ നാരായണീയ പാരായണം എന്നിവയും ഉണ്ടായി.

 

Last Updated on Friday, 27 February 2015 11:24

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News ഡോ. വി.പി. ഗംഗാധരന് ശിവപദ്മം പുരസ്‌കാരം സമ്മാനിച്ചു