കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് കാവ്യപ്രഭ പുരസ്‌കാരം നല്‍കി

ഗുരുവായൂര്‍: ഗുരുവായൂര്‍ സര്‍ഗ്ഗ സാഹിത്യസമിതി ഏര്‍പ്പെടുത്തിയ കാവ്യപ്രഭ പുരസ്‌കാരം ആത്മീയാചാര്യന്‍ കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. 20,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുര്‌സകാരം ആഞ്ഞം മധുസൂദനന്‍ നമ്പൂതിരിയാണ് സമര്‍പ്പിച്ചത്.തിരുവെങ്കിടം ക്ഷേത്രം ആധ്യാത്മിക ഹാളില്‍ നടന്ന ചടങ്ങില്‍ വി. രാഘവവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. കാരക്കാട് കൃതികളുടെ അവലോകനം കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് രുഗ്മിണി മേനോന്‍, ബാലന്‍ വാറണാട്ട്, ആലുക്കല്‍ പങ്കജം, കെ. തങ്കം, വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. കാരക്കാട് കേശവന്‍ നമ്പൂതിരി മറുപടിപ്രസംഗം നടത്തി.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് കാവ്യപ്രഭ പുരസ്‌കാരം നല്‍കി