ദേവസ്വം ഭരണസമിതിയില്‍ അംഗമായി 25 വര്‍ഷം

mallisseriഗുരുവായൂര്‍: ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗപദവിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി.1990 ഫിബ്രവരി 9നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിപ്പാട് ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റത്. അച്ഛന്‍ മല്ലിേശ്ശരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ കാലശേഷമാണ് ക്ഷേത്രം ഊരാളസ്ഥാനീയനെന്ന നിലയില്‍ സ്ഥിരാംഗമായത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സഹസ്രകലശം, ഉത്സവം, ഏകാദശി, ഉദയാസ്തമയപൂജ, നിറ, തൃപ്പുത്തരി, മേല്‍ശാന്തി മാറ്റം, കളഭാട്ടം, താലപ്പൊലി മുതലായ എല്ലാ ചടങ്ങുകള്‍ക്കും ഊരാളന്റെ സാന്നിദ്ധ്യവും അനുവാദവും അനിവാര്യമാണ്.ഭരണസമിതിയംഗമെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, വലിയതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ മല്ലിശ്ശേരി മനയില്‍ ചെന്ന് ആദരിച്ചു.

 

Last Updated on Thursday, 12 February 2015 11:06

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News ദേവസ്വം ഭരണസമിതിയില്‍ അംഗമായി 25 വര്‍ഷം