കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് തുള്ളല്‍ പുരസ്ക്കാരം സമ്മാനിച്ചു.

ഗുരുവായൂര്‍: തുള്ളല്‍ കലാചാര്യന്‍ മലബാര്‍ രാമന്‍ നായര്‍ സ്മാരക തുള്ളല്‍ പുരസ്ക്കാരം കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് സമ്മാനിച്ചു. അഖില കേരള മലബാര്‍ രാമന്‍ നായര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പുരസ്ക്കാര സമര്‍പ്പണത്തോടനുബന്ധിച്ച് തുള്ളല്‍ മത്സരവും സംഘടിപ്പിച്ചു.ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ നഗരസഭ ചെയര്‍മാന്‍ പി എസ് ജയന്‍ ഉദ്ഘാടനം  ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി വി ചന്ദ്രമോഹന്‍ പുരസ്കാരം നല്‍കി. ഗുരുവായൂര്‍ എ.സി പി. ശ്രീ.ആര്‍.ജയചന്ദ്രന്‍ പിള്ള പൊന്നാട ചാര്‍ത്തി. ആചാര്യ സി പി നായര്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള ഫീഡ്‌സ് എം ഡി കെ.വേണുഗോപാല്‍ മുഖ്യാതിഥിയായി. മണലൂര്‍ ഗോപിനാഥ്, വി പി ഉണ്ണികൃഷ്ണന്‍, രവി ചങ്കത്ത്, സജീവന്‍ നമ്പിയത്ത്, ഫിറോസ് തൈപ്പറമ്പില്‍, സുബൈര്‍ തിരുവത്ര, ബബില്‍നാഥ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ഓട്ടന്‍ തുള്ളലില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികളെ അുമോദിച്ചു.

 

Last Updated on Monday, 09 February 2015 10:00

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!





 


 

Chat Room

You are here: News Malayalam News Arts&Personalities News കലാമണ്ഡലം ഗോപിനാഥ പ്രഭക്ക് തുള്ളല്‍ പുരസ്ക്കാരം സമ്മാനിച്ചു.