മലബാര്‍ രാമന്‍ നായര്‍ പുരസ്കാരം ഗോപിനാഥ പ്രഭയ്ക്ക് നാളെ സമ്മാനിക്കും

ഗുരുവായൂര്‍ : അഖില ഭാരത ശ്രീഗുരുവായൂരപ്പ ഭക്തസമിതിയും മണലൂര്‍ തുള്ളല്‍ക്കളരിയും ഓട്ടന്‍തുള്ളല്‍ കുലപതി മലബാര്‍ രാമന്‍നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയപുരസ്കാരം നാളെ കലാമണ്ഡലം ഗോപിനാഥ പ്രഭയ്ക്ക് സമ്മാനിക്കും. നഗരസഭ ലൈബ്രറി ഹാളില്‍ അനുസ്മരണ സമ്മേളനം രാവിലെ പത്തിന് നഗരസഭ അധ്യക്ഷന്‍  പി.എസ്. ജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പുരസ്കാരം സമ്മാനിക്കും. സംസ്ഥാന കലോല്‍സവത്തില്‍ ഓട്ടന്‍തുള്ളലില്‍ സമ്മാനത്തിന് അര്‍ഹരായവരെ ആദരിക്കുമെന്നു സെക്രട്ടറി സജീവന്‍ നമ്പിയത്ത് അറിയിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News മലബാര്‍ രാമന്‍ നായര്‍ പുരസ്കാരം ഗോപിനാഥ പ്രഭയ്ക്ക് നാളെ സമ്മാനിക്കും