വിട പറഞ്ഞത് ഗുരുവായൂരിലെ പാന ആചാര്യന്‍

ഗുരുവായൂര്‍: ഭഗവതീക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാന ചടങ്ങായ 'പാന'യുടെ ഗുരുവായൂരിലെ ആചാര്യനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കോക്കൂര്‍ ബാലന്‍ നായര്‍.
പാനപറവാദ്യം തുടങ്ങിയ ക്ഷേത്രകലകള്‍ക്ക് വേണ്ടി ജീവിതം അര്‍പ്പിച്ച കോക്കൂര്‍ ഏഴ് പതിറ്റാണ്ടിലേറെ ഈ മേഖലയില്‍ നിറഞ്ഞുനിന്നു. പതിനെട്ടാം വയസ്സില്‍ തുടങ്ങിയതാണ് കലാജീവിതം. തിരുവെങ്കിടം, നാരായണംകുളങ്ങര ഭഗവതീക്ഷേത്രങ്ങള്‍ക്കു പുറമെ ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം മേഖലകളിലെ മിക്ക ക്ഷേത്രങ്ങളിലും പാനപറ ചടങ്ങുകള്‍ക്ക് ഗോപി വെളിച്ചപ്പാടിനൊപ്പം കോക്കൂര്‍ ബാലന്‍ നായര്‍ നേതൃത്വം നല്കിയിരുന്നു. ദേശപ്പാനകള്‍ക്കും അമരക്കാരനായി.
നാരായണംകുളങ്ങര ഭഗവതീക്ഷേത്രത്തില്‍ ആറു പതിറ്റാണ്ടോളം മകരപ്പത്ത് താലപ്പൊലിക്ക് പാനയ്ക്ക് നേതൃത്വം നല്കിയ കോക്കൂരിന്റെ അന്ത്യം മകരപ്പത്തുനാളില്‍ തന്നെയായിരുന്നു.
ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനായിരുന്ന കോക്കൂര്‍ ആദ്യകാലത്ത് കൃഷ്ണനാട്ടത്തില്‍ ബലരാമവേഷവും കെട്ടിയിരുന്നു.
ഗുരുവായൂര്‍ പാനയോഗം ബാലന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. ശശി വാറണാട്ട് അധ്യക്ഷനായി. ജനു ഗുരുവായൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാലന്‍ വാറണാട്ട്, വാദ്യപാന കലാകാരന്മാരായ ജയപ്രകാശ്, ഷണ്‍മുഖന്‍ തെച്ചിയില്‍, പുരുഷു ചിറ്റാട, ഉണ്ണികൃഷ്ണന്‍ എടവന, കേശവദാസ്, പ്രഭാകരന്‍ മൂത്തേടത്ത്, ശ്യാമളന്‍, മാധവന്‍ പൈക്കാട്ട് എന്നിവര്‍ സംസാരിച്ചു.

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: News Malayalam News Arts&Personalities News വിട പറഞ്ഞത് ഗുരുവായൂരിലെ പാന ആചാര്യന്‍