NEWS in and around Guruvayur

പെരുന്തട്ട ക്ഷേത്രത്തില്‍ ഇല്ലംനിറ

ഗുരുവായൂര്‍: പെരുന്തട്ട ശിവക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഇല്ലംനിറ ആഘോഷിച്ചു.നമസ്‌കാരമണ്ഡപത്തില്‍ മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി നെല്‍ക്കതിര്‍ പൂജിച്ചു. ഉപദേവന്‍മാരായ അയ്യപ്പന്‍, ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്‍ ശ്രീകോവിലുകളിലും ഇല്ലംനിറ നടത്തി.ക്ഷേത്രഭരണസമിതി ഭാരവാഹികളായ കീഴിയേടം രാമന്‍നമ്പൂതിരി, രാമകൃഷ്ണന്‍ ഇളയത്, എം.എന്‍. നമ്പീശന്‍, ഉഷാ അച്യുതന്‍, എം. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ആനത്താവളത്തില്‍ ഹോമാഗ്നി ജ്വലിച്ചു

ഗുരുവായൂര്‍: ദേവസ്വത്തിന്റെ ആനത്താവളത്തിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച സുകൃതഹോമാഗ്നി ജ്വലിച്ചു. ശനിയാഴ്ചയും ഹോമം നടക്കും.ആനകളുടേയും ജീവനക്കാരുടേയും ദേശവാസികളുടേയും ശ്രേയസ്സിനായി ദേവപ്രശ്‌നത്തില്‍ വിധിച്ചതാണ് ആനത്താവളത്തിലെ സുകൃതഹോമം.ഞായറാഴ്ച 1008 നാളികേരം കൊണ്ട് പ്രത്യക്ഷഗണപതിഹോമവും ഉണ്ടാകും. തന്ത്രിമാരായ പുലിയന്നൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്, ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് മുഖ്യകാര്‍മികര്‍.

കാറ്റ്; ഗുരുവായൂരില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു

ഗുരുവായൂര്‍: കാറ്റിലും മഴയിലും ഗുരുവായൂര്‍ മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. പത്തോളം വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നുകണ്ടാണശ്ശേരി,

Read more...

ഗുരുവായൂര്‍ ദേവസ്വം മാസ്റ്റര്‍ പ്ലാന്‍: മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് യോഗം

ഗുരുവായൂര്‍: ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ അദ്ധ്യക്ഷതയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രത്യേക യോഗം ശനിയാഴ്ച ചേരും. ക്ഷേത്രവികസനം ഉള്‍പ്പെടെയുള്ള ദേവസ്വം മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. രാവിലെ 9ന് ശ്രീവല്‍സം ഗസ്റ്റ് ഹൗസിലാണ് യോഗം. ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

വിദ്യാര്‍ത്ഥികളെ അനുമോദിക്കും

ഗുരുവായൂര്‍: എസ്.എന്‍.ഡി.പി. ഗുരുവായൂര്‍ യൂണിയന്‍ ഗുരുദേവജയന്തിയുടെ ഭാഗമായി എസ്.എസ്.എല്‍.സി.  പ്ലസ് ടു മികച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കും. ഇതിന്റെ യോഗം ശനിയാഴ്ച നാലിന് യൂണിയന്‍ ഓഫീസില്‍ ചേരും.

ഹോട്ടല്‍ റെസ്റ്റോറന്റ് അസോ. കണ്‍വെന്‍ഷന്‍

ഗുരുവായൂര്‍: ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ മേഖല കണ്‍വെന്‍ഷനും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും 5ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍, തൈക്കാട്, പാവറട്ടി, കോട്ടപ്പടി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മേഖലാ സമ്മേളനമാണിത്. ജീവനക്കാര്‍ക്ക് ബോധവത്കരണവും ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്നിന് രുക്മിണി റീജന്‍സിയില്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

Read more...

വത്സരാജിനെ അനുമോദിക്കും

ഗുരുവായൂര്‍: സി.പി.ഐ. ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. വത്സരാജിനെ കെ. ദാമോദരന്‍ സ്മാരക ലൈബ്രറി അനുമോദിക്കും. ഞായറാഴ്ച നാലിന് നഗരസഭാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപവത്കരിക്കും.

ഔഷധസേവാ ദിനം

ഗുരുവായൂര്‍: പുരാതന നായര്‍ തറവാട്ടുകൂട്ടായ്മ ഔഷധസേവാ ദിനാചരണഭാഗമായി മരുന്നുവിതരണം നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ശിവരാമന്‍നായര്‍ അധ്യക്ഷനായി. രവി ചങ്കത്ത്, ഡോ. ഹരിനാരായണന്‍, മുരളി മുള്ളത്ത്, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ് എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെള്ളം കയറി

ഗുരുവായൂര്‍: വെള്ളിയാഴ്ച രാത്രി പെയ്ത മഴയില്‍ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ വെള്ളം കയറി.തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രത്തിലേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. വാഹന ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. മറ്റു റോഡുകള്‍ ചെളിക്കുണ്ടായി കിടക്കുന്നതിനാല്‍ ക്ഷേത്രനട റോഡില്‍ വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി.

ഫുട്‌ബോള്‍ മത്സരം

ഗുരുവായൂര്‍: ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ സുബ്രതോ മൂക്കര്‍ജി ട്രോഫിക്കുവേണ്ടിയുള്ള ഫുടബോള്‍മത്സരം ബുധനാഴ്ച നടക്കും.

ശംഖുപുഷ്പത്തിന്റെ മനോഹാരിതയില്‍ മരപ്രഭു

ഗുരുവായൂര്‍: ശില്പിയുെട ആഗ്രഹം പോലെ ശംഖുപുഷ്പവള്ളികള്‍ മരപ്രഭുവിനെ മരതകപ്പട്ടുടുപ്പിച്ചു.ഗുരുവായൂരില്‍ ഭക്തരെ ആകര്‍ഷിക്കുന്ന കുറ്റന്‍ മരപ്രഭു ശില്പത്തിലാണ് ശംഖുപുഷ്പവള്ളികള്‍ പടര്‍ന്നുകയറി മനോഹരിത പകരുന്നത്. 19 വര്‍ഷങ്ങള്‍ക്കു മുമ്പ് മരപ്രഭുവിന്റെ ശില്പം സ്ഥാപിക്കുമ്പോള്‍ മുഖ്യശില്പി ആലുവ, മംഗലപ്പുഴ രാമചന്ദ്രന്റെ ആഗ്രഹവും ഇതായിരുന്നു. ശംഖുപുഷ്പവള്ളികള്‍ ശില്പത്തില്‍ പടര്‍ന്നു കയറണം. പക്ഷികള്‍ ശില്പത്തില്‍ കൂടുകൂട്ടണം. വേരിനുള്ളില്‍ പാമ്പുകള്‍ക്ക് ഇടംവേണം. ശില്പം സ്ഥാപിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പക്ഷികള്‍ മരത്തിലെ പൊത്തുകളില്‍ ചേക്കേറിയിരുന്നു.

Read more...

പാലക്കാട്ട് കനത്ത മഴ

പാലക്കാട് . പാലക്കാട് ജില്ലയില്‍ കനത്ത മഴ. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറിനിടെ 30 സെന്റിമീറ്റര്‍ മഴ പെയ്ത് അഞ്ചു കോടി രൂപയുടെ

Read more...

Guruvayur This Week

 

March kumbham Day Program / Event Details
24
10
Monday ഗുരുവായൂർ വടക്കേനട നാരായണാലയം : തിരുനാമാചാര്യ നാമജപ സപ്താഹത്തിന്റെയും ലക്ഷാർച്ചനയുടെയും ഉദ്ഘാടനം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് 4.00 
 

             


 

                                          


 

 

   
       
       
       
       
       
       
       
       
       

Last Updated on Monday, 24 March 2014 11:07

ചെമ്പൈ സംഗീതോത്സവം; പഞ്ചരത്ന കീര്‍ത്തനാലാപനം ഇന്ന്


ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്ന കീര്‍ത്തനാലാപനം ദശമി ദിനമായ ഇന്ന് നടക്കും. രാവിലെ ഒമ്പതു മുതല്‍ പത്തു വരെ നടക്കുന്ന

Read more...

എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനകീയ ഉപവാസം നടത്തി

ഗുരുവായൂര്‍: ക്ഷേത്രനഗരിയിലെ റോഡുകള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്തതില്‍ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. യുടെ നേതൃത്വത്തില്‍ ജനകീയ ഉപവാസം നടത്തി. ഗുരുവായൂര്‍ കിഴക്കേ നടയിലെ മഞ്ജുളാലിനടുത്ത് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു ഉപവാസം. മുന്‍ മന്ത്രിയും സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂരിലെ റോഡിന്റെ കാര്യത്തില്‍ യോഗങ്ങള്‍ മാത്രമാണിപ്പോള്‍ നടക്കുന്നതെന്ന് കെ.പി. ആര്‍. പറഞ്ഞു. സി.പി.ഐ. നിയോജകമണ്ഡലം സെക്രട്ടറി കെ.കെ. സുധീരന്‍ അദ്ധ്യക്ഷനായി.

Read more...

CONTACTS

+91 487 3261678
mail@guruvayooronline.com
 

Call Me Now!

A NEWS PORTAL FROM

 


 

Chat Room

You are here: News