Spiritual Therapy“സ്പിരിച്വല്‍ ചികിത്സ” യിലേക്ക് നിങ്ങള്‍ക്ക് ഏവര്‍ക്കും സ്വാഗതം.
(ഇതു കേരള പരമ്പരാഗത സമ്പ്രദായങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഒരു സംരംഭം)രോഗം ഞങ്ങളുടെ വീക്ഷണത്തില്‍ :സാധാരണയായി “രോഗം” “ചികിത്സ” എന്നീവാക്കുകള്‍ പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക്  ഓടിയെത്തുന്നത് നമ്മുടെ ശാരീരികാവസ്ഥയുടെ സങ്കല്‍പമായിരിക്കും. എന്നാല്‍  സ്പിരിച്വല്‍ ചികിത്സാ സമ്പ്രദായത്തില്‍ ആയതുമാത്രമല്ല. അതിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണുതാനും.ഏതൊരു ‘വസ്തു’വിന്നും  ‘രോഗം’ വരാം. അണുബാധമൂലം ശരീരത്തില്‍ വരുന്ന രോഗത്തിന്ന് ആയൂര്‍വേദ ചികിത്സ അല്ലെങ്കില്‍ മറ്റു മരുന്നചികിത്സ.
- ഭാര്യാ ഭര്‍ത്തൃ ബന്ധത്തിന് വരുന്ന രോഗത്തെ  ‘ഐക്യമത്യ ചികിത്സകൊണ്ടും,
-കുടുംബശിഥിലീകരണത്തെ സ്ഥബാധാ ബന്ധിതമായി ചികിത്സിച്ചും (സര്‍വദോഷം, ഗുളിക ദോഷം. രക്ഷസ്സ്, ബാധ എന്നിത്യാദി)
-വ്യക്തികളുടെ സ്വഭാവ ദൂഷ്യത്തിന്ന് (ആഭീചാരം മൂലം മറ്റും ) ഹോമകര്‍മാദി ചികിത്സകള്‍കൊണ്ടും
-വസ്തുനാശം മുതലായ രോഗത്തിന്ന്, ബന്ധങ്ങള്‍ വിട്ട് ശത്രു മിത്രാവസ്ഥക്ക് à´­à´‚à´—à´‚, തൊഴില്, വ്യാപാരം, വ്യവഹാര പരാജയം എയില്‍ വാസം, മനസ്സമാധാനക്കുറവ്, വിദ്യാപരാജയം, വിവാഹതടസ്സം, കടബാധ്യത, ആത്മഹത്യ, അക്രമവാസന, ദുശ്ശീലം, സന്തതി പിറക്കാതിരിക്കുക, ഉള്ളതു സന്തതികള്‍ നശിക്കുക, പെരുമാറ്റദൂഷ്യം എന്നിങ്ങിനെ വിവരിച്ചാല്‍ തീരാത്തവിധം  ‘രോഗങ്ങള്‍’ ഉണ്ടെന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതെയുള്ളൂ; ഇതിന്റെ ദൈര്‍ഘ്യം.
ഇത്തര പരിതസ്ഥിതികള്‍ സംജാതമാവുമ്പോള്‍ പ്രസ്തുത രോഗങ്ങള്‍ക്ക് തനതായ രീതിയില്‍ അഭികാമ്യമായ രീതികളുപയോഗിച്ച് സമ്പ്രദായപ്രകാരമുള്ള ചികിത്സകള്‍ നടത്തിയെങ്കിലെ അപകടമൊഴിവാക്കിക്കൊണ്ട് ജീവിതം മുന്‍പോട്ടുകൊണ്ടുപോകാന്‍ സാധ്യമാവുകയുള്ളൂ.

മേല്‍പറഞ്ഞ രോഗങ്ങള്‍ക്കുള്ള ചികിത്സ ഏതുവിധം?  ഇത്യാദിരോഗങ്ങള്‍ക്ക് അതതിന്റേതായ മാര്‍ഗങ്ങളില്‍ കൂടി പരിഹാരം കാണേണ്ടതാണ്. അങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പെടുമ്പോള്‍ ആയതിനെപ്പറ്റി കൃത്യമായ ഒരറിവ് നമുക്കുണ്ടായിരിക്കേണ്ടതാണ്. ഉദാഹരണമായി ശാരീരികമായ വന്നിട്ടുള്ള രോഗാവസ്ഥ അണുബാധ മൂലമാണൊ അതോ പൂര്‍വജന്‍മാര്‍ജിത കാരണങ്ങളാണൊ, അതല്ല ഗൃഹദോഷമാണോ എന്നൊക്കെ തരംതിരിച്ചറിയാന്‍ നമുക്കു സാധ്യമാവണം. സര്‍വദോഷത്തില്‍ വരുന്ന രോഗങ്ങള്‍ പിതൃകോപത്താല്‍ വരുന്നവ, ഗുളികദോഷത്താല്‍ സംഭവിക്കുന്നവ, രക്ഷസ്സുകൊണ്ടുണ്ടാവുന്നവ ഭരദേവതാ കോപത്താല്‍ സംഭവിക്കുന്നവ രക്തദൂഷ്യമായും മറ്റും മാറുന്നത്, ആഭിചാരദോഷത്തില്‍ കൂടി ആക്രമിക്കുന്ന രോഗങ്ങള്‍, കര്‍മദുരിതത്താലും പൂര്‍വജന്മകര്‍ഫലത്താലും സംഭവിക്കുന്ന സന്തതി നിശം മുതലായവ, ദേവാലയ ചൈതന്യച്യുതി മൂലം വരുന്ന ദോഷം, എന്നിങ്ങനെ നാനാതരം ശാഖകളായി കുടിക്കൊള്ളുന്ന ദോഷങ്ങളെ തരംതിരിച്ചറിയുകയെന്നത് പരിഹാരകര്‍മ്മങ്ങളിലേക്കുള്ള മാര്‍ഗത്തിന്റെ ആദ്യപടിയാണ്. ഇതിനുവേണ്ടി നാം പ്രാപ്തരായേ മതിയാവൂ എന്നുള്ളതുകൊണ്ട് ആയതിനുളള ഒരു സാമാന്യവിജ്ഞാനം നേടിയെടുക്കുന്നതിനാണ് നമ്മുടെ ഉദ്യമം തുടക്കം കുറിക്കേണ്ടത്.ഇന്ന് ഭൂരിഭാഗം മനുഷ്യരും (പ്രശ്നങ്ങളുള്ള വിഭാഗക്കാര്‍ക്ക്) à´ˆ വകവിഷയങ്ങളെപ്പറ്റി അജ്ഞരാണ് എന്നത് പരമാര്‍ത്ഥം മാത്രമാണ്.അതുകൊണ്ട് à´ˆ പംക്തിയില്‍ കൂടി അടിസ്ഥാന വിവരങ്ങള്‍ നിങ്ങള്‍ക്ക് ചോദിച്ചറിയുന്നതിനുള്ള ഒരു മാര്‍ഗം “നിങ്ങള്‍ക്കൊരു ചൂണ്ടുപലക” എന്ന കോളത്തില്‍ കൂടിയുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ആയതിലേക്ക് നിങ്ങളുടെ സംശയങ്ങള്‍ ഉണര്‍ത്തിക്കാവുന്നതും ഞങ്ങള്‍ തിരിച്ച് മറുപടി നല്‍കുന്നതുമാണ്. (സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടിക്ക് താമസം വരാം).

ഈ കോളത്തിലേക്കുള്ള അംഗത്വ ഫീസ് 1000 രൂപയായിരിക്കും.കാലാവധി ഒരു വര്‍ഷവും, ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ “114301 001 45120 ഗ.ജ.ച. ചമായശമൃ” പേരിലുള്ള അക്കൌണ്ടില്‍ പണം നിക്ഷേപിച്ച ശേഷം വിശദാംശങ്ങള്‍ സഹിതം നിങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കാവുന്നതും, മറുപടിക്കുശേഷം നിങ്ങള്‍ക്ക് നിര്‍വഹിക്കേണ്ടതായ ചുമതലകള്‍ക്ക് ഞങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്യാം. മറ്റുചിലവുകള്‍ നിങ്ങള്‍ തന്നെ വഹിക്കേണ്ടതാണ്.നിങ്ങളുടെ ചോദ്യങ്ങല്‍ പ്രശ്നപരിഹാരം കണ്ടെത്തി തരേണ്ടവയാണെങ്കില്‍ ചോദ്യത്തോടൊപ്പം നിങ്ങളുടെ ജാതികുറിപ്പും ( ജനനതിയതി, സ്ഥലം, സമയം, ദിവസം, നക്ഷത്രം എന്നിവ യൊക്കെ കൃത്യമായിരിക്കമം. പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങളും, ആവശ്യമായ സഹായവും ആയതിനുള്ള മേല്‍നോട്ടവും മറ്റും ഞങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടായിരിക്കും. അവക്കുവേണ്ടുന്ന ചിലവുകള്‍ നിങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നതും ആയതുസംഖ്യ മുന്‍പേതന്നെ അക്കൌണ്ടില്‍ നിക്ഷേപിക്കേണ്ടതുമാണ്.

നിങ്ങള്‍ വിദൂരസ്ഥലവാസിയാണെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി പ്രതിനിധികളെ ചുമതലപ്പെടുത്തി അയക്കാവുന്നതുമാണ്.à´ˆ മേഖലയില്‍ ഞങ്ങളുടെ പ്രവര്‍ത്തന പരിചയം :എറണാകുളം കേന്ദ്രമായി ഠവലീുവശര ഠവലൃമ്യു ഞലലെമൃരവ ഇലിൃല എന്ന കേന്ദ്രം പ്രവര്‍ത്തനക്ഷമമായത് 1990 ല്‍ ആണ്. ഇപ്പോള്‍ 21 വര്‍ഷം പിന്നിട്ടിരിക്കുന്നു. വളരെപുരാതനമായ 400 വര്‍ഷത്തിലേറെ പഴക്കമുള്ള രണ്ടു തറവാടുകളിലെ ദുരിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി തുടങ്ങിവെച്ച ഒരു ശ്രമമാണ് .ഇത്തരത്തിലൊരു പഠന കേന്ദ്രത്തിന് തുടക്കംകുറിച്ചത്. വളരെ സങ്കീര്‍ണ്ണമായ വിധം കെട്ടുപിണഞ്ഞു കിടന്നിരുന്ന, പൂര്‍വാചാര വൈരുദ്ധ്യം കൊണ്ടു മുജ്ജന്മ ദുരിതത്താലും അസ്ഥിവാരത്തകര്‍ച്ചക്കു കാരണമായ കുടുംബപ്രശ്നങ്ങള്‍ സന്തതിപരമ്പരകളെയും ജംഗമങ്ങളെയും കഠിനരോഗവും അശാന്തിയും വിതറി നാശോന്മുഖരാക്കുകയും വ്യക്തിബന്ധങ്ങള്‍ തകര്‍ന്ന് സ്പര്‍ദ്ധയും കുടിപ്പകയും ഉറഞ്ഞുതുള്ളുന്ന അവസ്ഥയില്‍, ഒരുവിധത്തിലും സമാധാനപരമായി ജീവിതം മുന്‍പോട്ടുപോകിന്‍ നിര്‍വാഹമില്ല എന്ന പരിതസ്ഥിതിയിലേക്ക് കാര്യങ്ങള്‍ കുപ്പുകുത്തിയപ്പോള്‍ മാത്രമെ മേല്‍പറഞ്ഞവിധമുള്ള ഒരു ചിന്താവിഷയത്തിലേക്ക് ശ്രദ്ധ ചെലുത്താന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചുള്ളൂ. അപ്രകാരം തുടങ്ങിയ ഒരു ഭഗീരഥ പ്രയത്നത്തില്‍ തുടങ്ങിയ à´ˆ സംരംഭം ഇപ്പോള്‍  ഇരുപത്തൊന്നാം വര്‍ഷത്തില്‍ എത്തിയിരിക്കുന്നു. ആയതു കേരളക്കരയിലെ ഒട്ടമിക്ക കുടുംബങ്ങളിലും ആവശ്യമായിവരുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് ഭാവി തലമുറക്ക് പ്രയോജനമാകും വിധം

ഒരു മാര്‍ഗ്ഗദര്‍ശിയായി ശേഷിപ്പിക്കുവാന്‍ ഞങ്ങള്‍ തയാറായിരിക്കുന്നതും.ഇതൊരു കഠിനമായ യജ്ഞമാര്‍ഗമാണെങ്കിലും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ആവശ്യക്കാരെ സഹായിക്കാന്‍ ഞങ്ങളിന്ന് പ്രാപ്തരാണെന്ന് ഉത്തമവിശ്വാസമുണ്ട്.കേരളക്കര കൂടാതെ കര്‍ണാടകയിലും തമിഴകത്തും പലര്‍ക്കും ഞങ്ങള്‍ സേവന- നിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നുണ്ട്. കെട്ടുപിണഞ്ഞ ചുറ്റുപാടുകള്‍ നേര്‍മാര്‍ഗത്തിലെത്തിക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. സംരംഭത്തിലെ പിന്നണി പ്രവര്‍ത്തകര്‍ :ജ്യോതിഷത്തില്‍ അപാരപാണ്ഡിത്യമുള്ള പ്രശസ്തരും വേദശാസ്ത്ര വിശാദരന്മാരും വാസ്തു വിദ്യാവിദഗ്ധരും പ്രഗത്ഭരായ തന്ത്രിവര്യന്മാരും സ്പിച്വല്‍ തെറാപ്പിസ്റും അടങ്ങുന്ന ഒരു വലിയ സംഘം ആളുകളാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

കേരളക്കരയിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളും കേരളക്കരയിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളും ആയി ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു.ഇതുമായി ബന്ധപ്പെട്ടുവരുന്ന അനുബന്ധ വിഷയങ്ങള്‍ :മേല്‍വിവരിച്ചവിധം , സ്പിരിച്വല്‍ മേഖലയുമായി ബന്ധപ്പെട്ട മാന്ത്രിക,താന്ത്രിക, വിദ്യകള്‍, ജ്യോതിഷ വിഷയങ്ങള്‍, ആചാരാനുഷ്ഠാനങ്ങളിലും വേദപഠനങ്ങളിലും പാരായണങ്ങളിലും എല്ലാം തന്നെ നാമിന്ന് വളരെ പുറകിലാണ്. ഇത്തരം വിഷയങ്ങള്‍ അന്ധമായ വിശ്വാസങ്ങലായി ഒരു വിഭാഗം ജനം വിമര്‍ശിക്കുമ്പോള്‍ സ്വാഭാവികമായും വിശ്വാസികളുടെ മനസ്സില്‍ ഉണ്ടാക്കുന്ന ഒരു തരം ആശയക്കുഴപ്പം വളരെയധികം കുടുംബങ്ങളുടെ സ്വസ്ഥ ജീവിതമാര്‍ഗത്തില്‍ ഹാനികരമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഏതാണ് ശരിയെന്നൊ, തെറ്റെതാണെന്നോ ഒരു അന്തിമ തീരുമാനത്തിലെത്തിച്ചേരാന്‍ അത്തരക്കാരെ അയോഗ്യരാക്കിത്തീര്‍ക്കുന്നു. ആയതിന്ന് കൃത്യമായ ഒരുത്തരം കണ്ടെത്തുക എന്ന ദൃഢമായ ലക്ഷ്യത്തോടെ ആണ് ഇവിടെ ഈ “ സൈറ്റി”ന്ന് പിന്‍തുടര്‍ച്ചയായി “ ജ്യോതിഷ വിഷയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുവാന്‍ ഒരു ഘഗഏ ക്ളാസിലേക്ക് ഏവരേയും കൈപിടിച്ചുയര്‍ത്തുവാനും, ഹൈന്ദവ സംസ്കാരത്തിന്റെ മൂല ഗ്രന്ഥവും സര്‍വസ്വവുമായ “ ശ്രീമദ് ഭഗവത് ഗീത” യുടെ ഉള്ളടക്കത്തിലേക്ക് മലയാള ഭാഷാ വ്യാഖ്യാനത്തിലൂടെ ഒരു കവാടം തുറന്നുവെക്കാനുമുള്ള ഒരു ശ്രമം ഞങ്ങള്‍ നടത്തുന്നത്.

ആരാധനാ സമ്പ്രദായങ്ങളുടെ à´šà´¿à´² തത്വങ്ങള്‍, മനുഷ്യസമൂഹത്തെ അലോസരപ്പെടുത്തുന്ന “ നെഗറ്റീവിറ്റി”,  ബ്രഹ്മാണ്ഡ ശക്തിയും അതില്‍നിന്നും പിണ്ഡാണ്ഡത്തിലേക്ക് (മനുഷ്യ ശരീരം) ബഹിര്‍ഗമിക്കുന്ന സമ്പ്രദായതത്വം, ശ്രീ ചക്രത്തിന്റെ ഉപാസനാ രഹസ്യം എന്നിങ്ങിനെ പോകുന്ന ഏടുകള്‍ നിങ്ങളുടെ ദൃഷ്ടി പഥത്തിലെത്തുമ്പോള്‍നിങ്ങളുടെ ഉള്‍കാമ്പില്‍ ആനന്ദം കണ്ടെത്താന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.നിങ്ങള്‍ ഏവരുടെയും ആശീര്‍വാദത്തോടെ ഞങ്ങള്‍ ഇവിടെ തുടങ്ങട്ടെ! നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ അശ്രാന്ത പരിശ്രമത്തില്‍ ഏര്‍പ്പെടും എന്ന ഉറപ്പോടെ!.

 

CONTACTS

+91 9526100091
mail@guruvayooronline.com
 

Call Me Now!

 


 

Chat Room

You are here: Astrology Spiritual Therapy